Regional Workshop on Science Popularization Programme Nov18

 

ശാസ്ത്ര പ്രചരണ പ്രോജക്ട് തയ്യാറാക്കൽ  ശില്പശാല 

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും കോഴിക്കോട് കുന്നമംഗലം ആസ്ഥാനമായുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ 2017 നവംബർ 18-)o തിയതി ശാസ്ത്ര പ്രചരണ  പ്രോജക്ടുകൾ തയ്യാറാക്കുന്നതിന് പരിശീലനം നൽകുന്ന പ്രാദേശിക ശില്പശാല സംഘടിപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ സയൻസ് പോപ്പുലറൈസേഷൻ കമ്മിറ്റി അനുവദിക്കുന്ന വൈവിധ്യമാർന്ന ശാസ്ത്ര പ്രചരണ പ്രോജക്ടുകൾ പരിചയ പെടുത്തുന്നതിനും അത്തരം പ്രോജക്ടുകൾ ജനോപകാര പ്രദമായി സാക്ഷാത്കരിക്കുന്നതിനും വേണ്ട പരിശീലനം നൽകുകയാണ് പ്രധാന ലക്ഷ്യം.      

കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ നിന്നുള്ള അധ്യാപകർ,  ഗവേഷകർ, ശാസ്ത്രപ്രചാരകർ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് കുന്നമംഗലം CWRDMൽ വച്ച് നടത്തുന്ന ശില്പശാലയിൽ പങ്കെടുക്കാവുന്നതാണ്. താല്പര്യമുള്ളവർ രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ചു താഴെ പറയുന്ന വിലാസത്തിലേക്ക് അയക്കുക.        

ശ്രീ. ബാബു മാത്യു, 
സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ് & ഹെഡ്
ട്രെയിനിങ് എഡ്യൂക്കേഷൻ & എക്സ്റ്റൻഷൻ ഡിവിഷൻ
ജലവിഭവ വികസന വിനിയോഗ കേന്ദ്രം (CWRDM), 
കുന്നമംഗലം, കോഴിക്കോട്  - 673571  

ഇ - മെയിൽ ഐ. ഡി:  mailto:This email address is being protected from spambots. You need JavaScript enabled to view it. @cwrdm.org   

വിശദ വിവരങ്ങൾക്ക്  : 0471 - 2548211, 9446031373 

റെജിസ്ട്രേഷൻ  ഫോം സ്വീകരിക്കുന്ന  അവസാന  തീയതി  : 2017  നവംബർ 13