- 0 Comments
- Announcements
ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി സൗജന്യ പരിശീലന പദ്ധതി കേന്ദ്ര വന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) ഇന്ത്യയിലെ യുവതലമുറയ്ക്ക് വന-പരിസ്ഥിതി മേഖലകളിൽ മികച്ച തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിനായി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് ഹരിത നൈപുണ്യ വികസന പരിശീലന പദ്ധതി (GSDP). സാങ്കേതിക പരിജ്ഞാനവും സുസ്ഥിര വികസനത്തിനായുള്ള പ്രതിബദ്ധതയും, ഹരിത വൈദഗ്ധ്യമുള്ള തലമുറയെ വികസിപ്പിക്കുന്നതിനാണ് ഈ പരിപാടി ലക്ഷ്യമിടുന്നത്. കേന്ദ്ര വന പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്‍റെ ധന സഹായത്തോടെ കേരള പരിസ്ഥിതി വിവരണ ബോധവല്‍കരണ അവബോധ കേന്ദ്രം കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലിന്‍റെ ഗവേഷണ സ്ഥാപനങ്ങളായ തിരുവനന്തപുരത്തു പ്രവൃത്തിക്കുന്ന ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക്), കോഴിക്കോട് പ്രവൃത്തിക്കുന്ന മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സ്, തൃശൂരില്‍ പ്രവൃത്തിക്കുന്ന കേരള വനഗവേഷണ കേന്ദ്രം എന്നിവിടങ്ങളില്‍ വെച്ചാണ് പരിശീലനം നല്‍കുന്നത്. താഴെപ്പറയുന്ന വിഷയങ്ങളിലാണ് ഹരിത നൈപുണ്യ വികസന പരിശീലനം നല്‍കുന്നത്. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനവും, താമസ സൗകര്യവും, ഭക്ഷണവും തീർത്തും സൗജന്യമായി നൽകുന്നതായിരിക്കും. 1. കുളവാഴ കൊണ്ടുള്ള മൂല്യവർദ്ധിത കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനുള്ള പരിശീലനം (Water Hyacinth (Value Added Handicraft) Entrepreneur) പരിശീലന സ്ഥലം:- മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ്, കോഴിക്കോട് പരിശീലന കാലയളവ് :- 55 പ്രവൃത്തി ദിവസങ്ങൾ യോഗ്യത :- പത്താം ക്ലാസ് പാസ്സ്, ഏതെങ്കിലും കരകൗശല വ്യവസായത്തിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പ്ലസ് ടു പാസ്സ് അല്ലെങ്കിൽ NSQF ലെവൽ 3.0/ 3.5 തത്തുല്യ യോഗ്യത, ഒന്നര വർഷം മുതൽ മൂന്നു വർഷം വരെ പ്രവൃത്തി പരിചയം. 2. വൈദ്യുത വാഹനം ചാർജ് ചെയ്യുന്നതിനുള്ള സംവിധാനം സ്ഥാപിക്കുന്ന സാങ്കേതിക വിദഗ്ധൻ (EV Charging Installation Technician) പരിശീലന സ്ഥലം:- തിരുവനന്തപുരത്തുളള ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം (നാറ്റ്പാക് ) പരിശീലന കാലയളവ്:- 65 പ്രവൃത്തി ദിവസങ്ങൾ യോഗ്യത :- ബിരുദം അല്ലെങ്കിൽ തത്തുല്യം, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, I&C, പവർ മേഖലകളിൽ 1 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പാസ്സ്, (സയൻസ് വിഷയം), ഇലക്ട്രിക്കൽ, മെക്കാനിക്കൽ, I&C, പവർ 1.5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പത്താം ക്ലാസ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, I&C, പവർ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ NSQF ലെവൽ 3/3.5 ന് തത്തുല്യമായ യോഗ്യത, 3/1.5 വർഷത്തെ പ്രവൃത്തി പരിചയം. 3. പാരിസ്ഥിതിക ആഘാത നിർണ്ണയ വിദഗ്ദ്ധൻ (Environmental Impact Assessor) പരിശീലന സ്ഥലം:- കേരള വനഗവേഷണ കേന്ദ്രം, തൃശ്ശൂർ പരിശീലന കാലയളവ്:- 68 പ്രവൃത്തി ദിവസങ്ങൾ യോഗ്യത :- 3/4വർഷത്തെ ബിരുദ കോഴ്‌സിൽ കുറഞ്ഞത് ഒന്ന്/രണ്ട് വർഷമെങ്കിലും പരിസ്ഥിതിശാസ്ത്രം/ തത്തുല്യമായവിഷയം പഠിച്ചവർ, പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ആസൂത്രണം, ഡാറ്റ വിശകലനം, GIS എന്നിവയിൽ 1/1.5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ പന്ത്രണ്ടാം ക്ലാസ് പാസ്സ്, (സയൻസ് വിഷയം) പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ആസൂത്രണം, ഡാറ്റ വിശകലനം, GIS എന്നിവയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ NSQF ലെവൽ 4.5 /4 ന് തത്തുല്യമായ യോഗ്യത, പരിസ്ഥിതി ശാസ്ത്രം, പരിസ്ഥിതി ആസൂത്രണം, ഡാറ്റ വിശകലനം, GIS എന്നിവയിൽ 1.5/3 വർഷത്തെ പ്രവൃത്തി പരിചയം. അപേക്ഷ സമർപ്പിക്കേണ്ട വിധം താൽപര്യമുള്ള അപേക്ഷകർ ഗൂഗിൾ ലിങ്ക് https://shorturl.at/ybS6J മുഖേനയോ അല്ലെങ്കിൽ ചുവടെ തന്നിരിക്കുന്ന അപേക്ഷ പൂരിപ്പിച്ച് സ്കാൻ ചെയ്ത പകർപ്പ് gsdpkerala@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയയ്ക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിലേക്ക് ബന്ധപ്പെടാം 0471-2548210. അപേക്ഷാ ഫോം മലയാളം English അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 30.12.2025 09.01.2026
Explore More